ഭാഷാവകുപ്പും IQAC-ഉം സംയുക്തമായി, പ്രശസ്ത കവി ശ്രീ. അയ്യപ്പപ്പണിക്കരുടെ സ്മരണാർത്ഥം “കാവ്യസ്മൃതി” എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. സെപ്റ്റംബർ 15-ന് കോളേജ് ഓഡിയോ വിഷ്വൽ തിയേറ്ററിൽ നടന്ന ചടങ്ങ് അക്കാഡമിക് വിദ്യാഭ്യാസത്തിലെ സർഗാത്മകതയുടെയും സാഹിത്യത്തിന്റെയും പ്രാധാന്യം വെളിപ്പെടുത്തുന്നതായി. പരിപാടിയിൽ ശ്രീ. റബീഷ് ബാലൻ സ്വാഗതം അറിയിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ശ്രീ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. എം. നസീർ ഔപചാരിക…